റഷ്യയിൽ നിന്നും S-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ വീണ്ടും ഭീഷണിയുമായി അമേരിക്ക.ആയുധങ്ങളും സാങ്കേതികവിദ്യകളും കരസ്ഥമാക്കുന്നതിൽ ഇന്ത്യൻ ഭരണകൂടം കുറച്ചുകൂടി നയപരമായി ഇടപെടണമെന്ന് അമേരിക്കൻ നയതന്ത്രജ്ഞർ അഭിപ്രായപ്പെട്ടു.ലോകത്തിലെ ഏറ്റവും മികച്ച മിസൈൽപ്രതിരോധ സംവിധാനമാണ് റഷ്യയുടെ S-400.ഒക്ടോബർ 2018 ന് ഇന്ത്യ റഷ്യയുമായി 5 യൂണിറ്റ് S-400 വാങ്ങുന്നതിന് 5 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു.ആ സമയത്തു തന്നെ കരാറുമായി മുമ്പോട്ട് പോയാൽ കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാങ്ക്ഷൻസ് ആക്ട് (സിഎഎടിസ്‌എ)പ്രകാരം അമേരിക്ക ഇന്ത്യയ്ക്ക് മേൽ ഉപരോധമേർപ്പെടുത്തുമെന്ന് താക്കീത് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഈ കരാർ പ്രകാരമുള്ള ആദ്യത്തെ പേയ്‌മെന്റ് ഇന്ത്യ നടത്തുകയും കരാറുമായി മുമ്പോട്ട് പോകാൻ തീരുമാനിക്കുകയുമായിരുന്നു.
സിഎഎടിസ്‌എ പ്രകാരം അമേരിക്ക റഷ്യക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.അമേരിക്കൻ നിയമപ്രകാരം റഷ്യയിൽ നിന്നും ഡിഫെൻസ് സിസ്റ്റം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിക്കാൻ അമേരിക്കയ്ക്ക് അധികാരമുണ്ട്.എന്നാൽ, മറ്റു രാജ്യങ്ങളോട് ഇന്ത്യ പെരുമാറുന്നത് രാജ്യത്തിന്റെ താല്പര്യം കണക്കിലെടുത്താണെന്നും അതിനാൽ കരാറുമായി മുന്നോട്ട് പോകുമെന്നും,അതിൽ രണ്ടാമതൊന്ന് ചിന്തിക്കാനില്ലെന്നും കേന്ദ്രമന്ത്രി ജയ്ശങ്കർ യുഎസ് സെക്രട്ടറിയായ മൈക്ക് പോംപിയോയെ അറിയിച്ചു.
Discussion about this post