50 ശതമാനം വിദേശികളെയും ജോലിയിൽ നിന്ന് പിരിച്ചു വിടാൻ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.മന്ത്രി വലിദ് അൽ ജാസിമിന്റെ നിർദേശത്തെ തുടർന്നാണ് വിദേശികളെ ഒഴിവാക്കാനുള്ള തീരുമാനം മുൻസിപ്പാലിറ്റി എടുത്തത്. ഒഴിവാക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ മുനിസിപ്പാലിറ്റി ആരംഭിച്ചു.
ചെറിയ പെരുന്നാളിന് ശേഷം പിരിച്ചു വിടൽ ആരംഭിക്കും.സെക്രട്ടറി, നിയമവിദഗ്ധർ, എൻജിനീയർമാർ എന്നീ ഉയർന്ന പോസ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് പോലും തൊഴിൽ നഷ്ടമാകും.സ്വദേശിവൽക്കരണത്തിന്റെ ഭാഗമായാണ് മന്ത്രാലയത്തിന് ഈ നടപടി.










