ഡല്‍ഹി: ഇന്ത്യ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് രാവിലെ 10 ന് വാർത്താസമ്മേളനം നടത്തും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബാങ്കിങ് മേഖലയില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങളുടെ കടമെടുപ്പ് വിഷയത്തിലെ നിലപാടും വ്യക്തമാക്കുമെന്നാണ് സൂചന.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട നടപടികളുടെ പശ്ചാത്തലത്തില്‍ ശക്തികാന്ത ദാസ് നടത്തുന്ന മൂന്നാമത്തെ വാര്‍ത്താസമ്മേളനമാണിത്. ആദ്യത്തേത് മാര്‍ച്ച് 27 നും രണ്ടാമത്തേത് ഏപ്രില്‍ 17 നും നടന്നു. ഈ രണ്ട് വാര്‍ത്താ സമ്മേളനത്തില്‍ ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത കുറയ്ക്കുന്നതിനും കൊറോണ വൈറസ് ആഘാതത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥ ഉയര്‍ത്തുന്നതിനും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിരവധി നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.
Discussion about this post