തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂർ-12, കാസർഗോഡ്-7, പാലക്കാടും കോഴിക്കോടും അഞ്ച് പേർക്ക് വീതം, തൃശ്ശൂരും മലപ്പുറത്തും നാലുപേർക്ക് വീതവും കോട്ടയം-2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ ഓരോരുത്തർക്കും ആണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേരാണ് ഇന്ന് രോഗമുക്തി നേടിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
21 പേർ മഹാരാഷ്ട്രയിൽ നിന്നാണ് എത്തിയത്. ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. 17 പേര് വിദേശത്ത് നിന്ന് വന്നവരാണ്. കോഴിക്കോട് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. ഇതുവരെ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 216 പേരാണ് ചികിത്സയിലുള്ളത്. 512 പേര് രോഗമുക്തരായി. ഇതുവരെ നാല് മരണങ്ങളുമുണ്ടായി.
അതേസമയം സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടില്ല.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം ആണ് ഇന്ന് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post