പെരുന്നാൾ ആഘോഷത്തിൽ ജാഗ്രത കൈവിടരുതെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
കോവിഡ്-19 ഭീഷണി ശക്തമായി തന്നെ നിലനിൽക്കുന്നതിനാൽ, രാജ്യം അഭിമുഖീകരിക്കുന്നത് കനത്ത വെല്ലുവിളിയാണെന്ന് യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപൻ കൂടിയായ ഷെയ്ഖ് മുഹമ്മദ് ഓർമപ്പെടുത്തി.പെരുന്നാൾ ആഘോഷങ്ങൾ എല്ലാവരും വീടിനകത്തു വെച്ച് നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഞായറാഴ്ചയാണ് യുഎഇയിൽ ചെറിയ പെരുന്നാൾ.എല്ലാവരും ഇതുവരെ കാണിച്ച ജാഗ്രതയിൽ അഭിമാനമുണ്ടെന്നും വൈറസ് ഭീഷണി അവസാനിക്കുന്നതുവരെ ജാഗ്രത നിലനിർത്തണമെന്നും ഷെയ്ഖ് മുഹമ്മദ് അഭ്യർത്ഥിച്ചു.












