ലഡാക് അതിർത്തിയിൽ സംഘർഷം ശക്തമാകാൻ സാധ്യത.സമാധാനാന്തരീക്ഷത്തിനെ തകരാറിലാക്കിക്കൊണ്ട് ചൈന കൂടുതൽ സൈനിക ട്രിപ്പുകൾ വിന്യസിക്കുന്നതാണ് കാരണം.പാൻഗോങ് സോ തടാകത്തിനു സമീപവും ഗൽവാൻ താഴ്‌വരയിലുമാണ് ചൈന കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുന്നത്.
ഗൽവാൻ താഴ്‌വരയിൽ ആഴത്തിൽ ബങ്കറുകൾ നിർമ്മിക്കുന്നതിന് വേണ്ടി കൂറ്റൻ ഉപകരണങ്ങളാണ് ചൈന ഇറക്കിയിരിക്കുന്നത്.താഴ്‌വരയിൽ അങ്ങോളമിങ്ങോളമായി നൂറിലധികം ടെന്റുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ചൈന കെട്ടിയുയർത്തിയിട്ടുണ്ട്.അതിർത്തി കടന്നു കയറാനുള്ള ശ്രമത്തിന് ശക്തമായ തിരിച്ചടി ഇന്ത്യൻ സൈനികർ നൽകിയിരുന്നു.ഇതിനെ തുടർന്നാണ് ചൈന സൈനിക വിന്യാസം ശക്തിപ്പെടുത്തിയത്











