കൊല്ലം ജില്ലയിലെ അഞ്ചലിൽ, യുവതി പാമ്പുകടിയേറ്റു മരിച്ചത് യാദൃശ്ചികമായല്ലെന്നും ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പോലീസ് റിപ്പോർട്ട്.പണം കൊടുത്ത് വാങ്ങിയ പാമ്പിനെക്കൊണ്ട് ഭർത്താവായ സൂരജ് തന്നെയാണ് മരിച്ച ഉത്തരയെ കൊത്തിച്ചത്. ഭർത്താവായ സൂരജ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴാം തീയതിയാണ് പാമ്പുകടിയേറ്റ് അഞ്ചൽ സ്വദേശിനി ഉത്ര മരണമടയുന്നത്.
സ്വന്തം വീട്ടിൽ വച്ചായിരുന്നു ഉത്രയ്ക്ക് പാമ്പുകടിയേറ്റത്.എസി മുറിയിൽ ഉത്ര ഭർത്താവിനോടും കുഞ്ഞിനോടുമൊപ്പം കിടന്നുറങ്ങുകയായിരുന്നു.രാത്രി, ജനൽ തുറന്നിട്ടപ്പോഴാകാം അതുവഴി പാമ്പ് അകത്തുകയറിയത് എന്നായിരുന്നു സൂരജ് വീട്ടുകാരോട് പറഞ്ഞത്.പോലീസിനോടും ഇതേ മൊഴി ആവർത്തിച്ചു.പാമ്പുകടിയേറ്റ ദിവസം ഉത്രയുടെ 92 പവൻ സ്വർണ്ണം ലോക്കറിൽ നിന്ന് എടുത്തതായി പോലീസ് കണ്ടെത്തി.ഭർത്താവിന്റെ വീട്ടിൽ വച്ച് ആദ്യ തവണ പാമ്പുകടിയേറ്റ ഉത്ര, സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നതിനിടെ രണ്ടാമതും പാമ്പുകടിയേൽക്കുകയായിരുന്നു.












