തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിക്കുകയും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും വർദ്ധന. ഇന്ന് 18 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 55 ആയി.
കാസര്‍കോട് ജില്ലയിലെ കോടോം ബേളൂര്‍, പാലക്കാട് ജില്ലയിലെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുനിസിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്‍, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, കണ്ണൂര്‍ ജില്ലയിലെ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂർ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
അതേസമയം സംസ്ഥാനത്ത് പുറത്തുനിന്ന് കൂടുതല്‍ ആളെത്തുന്നതിനാല്‍ കോവിഡ് രോഗികള്‍ കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പ് നൽകി.
Discussion about this post