കൊല്ലം അഞ്ചലിൽ, ഭാര്യയെ പാമ്പിനെ കൊണ്ട് ഘടിപ്പിച്ച കൊന്ന കേസിൽ പ്രതിയായ സൂരജിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഉത്രയുടെ വീട്ടിൽ സൂരജിനെ തെളിവെടുപ്പിനായി എത്തിച്ചത്. മൂർഖൻ പാമ്പിനെ കൊണ്ടു വന്ന ജാർ, ഉത്രയുടെ വീട്ടുപറമ്പിൽ നിന്നും പോലീസ് കണ്ടെടുത്തു.പ്രതിയെ കണ്ട് ഉത്രയുടെ മാതാപിതാക്കൾ രോഷാകുലരായി. ആദ്യം സൂരജിനെ വീട്ടിനുള്ളിലേക്ക് കയറ്റാൻ അനുവദിച്ചില്ലെങ്കിലും, പിന്നീട് പോലീസുകാരുടെ അഭ്യർത്ഥന മാനിച്ച് തെളിവെടുപ്പ് നടത്താൻ സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പോലീസ് ഇന്നു തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Discussion about this post