ആലുവയിൽ, മിന്നൽ മുരളിയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ തകർത്ത സംഭവത്തിൽ രാഷ്ട്രീയ ബജ്‌രംഗ്ദൾ ജില്ലാ പ്രസിഡണ്ട് അറസ്റ്റിൽ.ലോക്ഡൗൺ മൂലം ഷൂട്ടിംഗ് നിർത്തി വെച്ചിരുന്ന ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഇന്നലെ വൈകീട്ടാണ് പൊളിച്ചു നീക്കിയത്.
മലയാറ്റൂർ സ്വദേശിയായ രതീഷാണ് അറസ്റ്റിലായത്.അങ്കമാലിയിൽ നിന്നാണ് പോലീസ് രതീഷിനെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികൾ നാലുപേരെയും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ആലുവ റൂറൽ എസ്പി വെളിപ്പെടുത്തി.അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറിയായ ഹരി പാലോടാണ് സെറ്റ് തകർത്ത കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചത്.












