സിഖ് മതസ്ഥരുടെ ആരാധനാലയമായ ഗുരുദ്വാര തകർത്തതിന് ഇംഗ്ലണ്ടിൽ പാകിസ്ഥാനി പൗരൻ അറസ്റ്റിൽ. ഇംഗ്ലണ്ടിലെ ഡെർബിയിലുള്ള ഗുരു അർജൻ ഗുരുദ്വാരയാണ് തകർക്കപ്പെട്ടത്.തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.പാകിസ്ഥാൻ അവകാശവാദമുന്നയിക്കുന്ന കശ്മീർ പ്രശ്നത്തിൽ പിന്തുണ നൽകാത്തതാണ് ആക്രമണ കാരണം.
ആക്രമണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും സിഖ് മത സംഘടനകളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.ലോകം ഒരു മഹാവിപത്തിനെ അഭിമുഖീകരിക്കുമ്പോഴും ഇത്തരം വർഗീയ വിദ്വേഷം വളർത്തുന്നത് അവസാനിപ്പിക്കണമെന്ന് അമരീന്ദർ സിംഗ് അഭിപ്രായപ്പെട്ടു.
Discussion about this post