പ്രവാസികൾ ക്വാറന്റീൻ ചിലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ‘വിവാഹ വാഗ്ദാനം നൽകി കാമുകിയെ രജിസ്റ്റർ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം അച്ഛൻ സമ്മതിച്ചില്ല എന്നു പറഞ്ഞു മുങ്ങുന്ന നായകനെ സിനിമയിലേ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ ജീവിതത്തിൽ കാണുന്നു.‘ ഇതായിരുന്നു പ്രവാസി വിഷയത്തിലെ മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിനെ പരിഹസിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
കൊവിഡ് വ്യാപനം രൂക്ഷമാകാൻ തുടങ്ങിയ സമയത്ത് പ്രവാസികളെ മടക്കിക്കൊണ്ട് വരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മടങ്ങി വരുന്ന പ്രവാസികൾക്ക് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ പ്രവാസികൾ മടങ്ങി വരാൻ ആരംഭിക്കുകയും സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിയാർജ്ജിക്കുകയും ചെയ്തപ്പോൾ, പ്രവാസികൾ ക്വാറന്റീൻ ചിലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. മടങ്ങി വരുന്ന പ്രവാസികൾ പാവപ്പെട്ടവരാണെങ്കിലും ചിലവ് സ്വയം വഹിക്കണമെന്നും എല്ലാവരുടെയും ക്വാറന്റീൻ ചെലവ് വഹിക്കനുള്ള ശേഷി സംസ്ഥാനത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഈ നിലപാട് മാറ്റത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരണങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിക്കുകയാണ്.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3889855577722846/?type=3&theater











