ധോക്ലാം സംഘർഷം പരിഹരിക്കാൻ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇത് രണ്ടാം തവണയാണ് അതീവ പ്രാധാന്യമുള്ള മൂവർ സംഘത്തിന്റെ കൂടിക്കാഴ്ച നടക്കുന്നത്.സിഡിഎസ് ബിപിൻ റാവത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നീ ത്രിമൂർത്തി സഖ്യമാണ് 2017-ൽ നടന്ന ഡോക്ലാം സംഘർഷം വിജയകരമായി പരിഹരിച്ചത്.73 ദിവസമായിരുന്നു ആ പ്രശ്നം നീണ്ടുനിന്നത്.
ഇപ്പോൾ, 2020-ൽ ചൈന സൃഷ്ടിക്കുന്ന തലവേദനകൾ പരിഹരിക്കാനും ഈ ടീമിന്റെ സഹായം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തേടിയിരിക്കുന്നത്.കഴിഞ്ഞ പ്രാവശ്യം ചൈന അതിർത്തിയിൽ പ്രശ്നം ഉണ്ടാക്കിയപ്പോൾ, വിദഗ്ധമായി അത് കൈകാര്യം ചെയ്ത ഈ മൂവർ സംഘമാണ്. കിഴക്കൻ ലഡാക്ക് മേഖലയിലേക്ക് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി കൂടുതൽ സൈനികരെ ഇറക്കി യിരിക്കുന്നത് ഡിബിഒ പ്രവിശ്യയിൽ ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടയുക എന്ന വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്.
Discussion about this post