ചൈനയുടെ അതിർത്തി കയ്യേറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യയിലേക്ക് തുറിച്ചു നോക്കാൻ ധൈര്യമുള്ള ഒരാളുമില്ലായെന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്.ഇന്ത്യൻ ഭൂപ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തി വരച്ച നേപ്പാളിനുള്ള താക്കീതും കൂടിയായാണ് നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ ഈ പ്രസ്താവന.
ഇന്ത്യൻ സൈന്യത്തിന്റെ മുൻ തലവനും ഇപ്പോഴത്തെ കേന്ദ്ര മന്ത്രിയായ ജനറൽ വി.കെ സിങ്ങും ചൈനയുടെ അതിർത്തി കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്.ഇടയ്ക്കിടെ അതിക്രമിച്ചു കയറി ഈ പ്രദേശം തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടാറുണ്ട്. ലോകം മുഴുവനും കൊറോണ വ്യാപനത്തിന് പിന്നിൽ ചൈനയാണെന്ന് ആരോപിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ചൈന ഇങ്ങനെയൊരു നിലപാടെടുത്തതെന്നാണ് വി.കെ സിങ്ങിന്റെ പക്ഷം.ഇത് 1962 അല്ലെന്നോർമ്മിക്കണമെന്നും പുതിയ ഇന്ത്യക്ക് ഇതെങ്ങിനെ നേരിടണമെന്ന് വ്യക്തമായി അറിയാമെന്നും വി.കെ സിങ് കൂട്ടിച്ചേർത്തു.








