തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യാജനെത്തി. മദ്യവിതരണത്തിന് ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലാണ് വ്യാജ ആപ്പ് പ്രചരിപ്പിച്ചത്. സംഭവത്തില്‍ ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി സ്പര്‍ജന്‍ കുമാര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേമസമയം വ്യാജ ആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ആണ് പരാതി അന്വേഷിക്കുന്നത്.
ബെവ് ക്യു ആപ്പ് പ്ലേസ്റ്റോറില്‍ എത്താന്‍ വൈകുന്നതിനെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ അക്ഷമരാണ്. ആപ്പ് ഇന്ന് രാത്രി പത്ത് മണിക്ക് മുന്‍പ് പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്നാണ് ആപ്പ് നിര്‍മ്മിച്ച കമ്പനി ഏറ്റവുമൊടുവില്‍ അറിയിച്ചിരിക്കുന്നത്. അഞ്ച് മണിക്ക് മുന്‍പ് ലഭിക്കുമെന്നായിരുന്നു പറഞ്ഞതെങ്കിലും സാങ്കേതിക തടസം നേരിട്ടിരുന്നു. ഗൂഗിള്‍ റിവ്യു തുടരുകയാണെന്നും ഇതിനാലാണ് ആപ്പിന്റെ റിലീസ് വൈകുന്നതെന്നുമാണ് വിശദീകരണം.
Discussion about this post