താനൂർ : കിണർ പണിക്കിടെ മണ്ണിടിഞ്ഞ് രണ്ടു പേർ മണ്ണിനടിയിൽപ്പെട്ടു.വീടിനോട് ചേർന്ന് പുതിയതായി കിണർ കുഴിക്കുന്നതിനിടെ ആയിരുന്നു അപകടം.ഉപ്പളം സ്വദേശികളായ അച്യുതൻ, വേലായുധൻ എന്നീ പണിക്കാരാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്.
നാലു പണിക്കാർ ഉള്ളതിൽ, രണ്ടുപേർ കിണർ കുഴിക്കുകയും രണ്ടു പേർ മണ്ണെടുക്കുകയുമായിരുന്നു.ജോലിക്കിടെ കിണറിനെ മുകൾഭാഗം ഇടിഞ്ഞു കിണറ്റിലേക്ക് വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.








