റായ്പുർ: ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ) നേതാവുമാണ്. നിലവിൽ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്.
കഴിഞ്ഞ ദിവസം പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ ജോഗിയെ ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നതു തടസ്സപ്പെട്ടിരുന്നു.
2016 ൽ കോൺഗ്രസിൽ നിന്നു രാജിവച്ച അജിത് ജോഗി അപകടം മൂലം വർഷങ്ങളായി ചക്രക്കസേരയിൽ ഇരുന്നായിരുന്നു ജനസേവനം നടത്തിയിരുന്നത്. ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോൾ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്നു.
ഭാര്യ: ഡോ.രേണു. മകൻ: അമിത് ജോഗി. മരുമകൾ: റിച്ച
Discussion about this post