ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ ഭീഷണികൾക്ക് കൃത്യമായ മറുപടിയുമായിഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽവാങ്ങുന്നത് മോസ്കോയെ സഹായിക്കാനല്ലെന്നും മറിച്ച് സ്വന്തം രാജ്യത്തിന്റെ വികസനത്തിനുംജനങ്ങളുടെ ക്ഷേമത്തിനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഡി ന്യൂസിന് നൽകിയ പ്രത്യേകഅഭിമുഖത്തിലാണ് അലിപോവ് റഷ്യ-ഇന്ത്യ ഊർജ്ജ സഹകരണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
റഷ്യൻ എണ്ണ വാങ്ങുന്ന വിദേശ രാജ്യങ്ങൾക്കെതിരെ അമേരിക്ക 100 ശതമാനം വരെ അധിക തീരുവ(Tariff) ചുമത്താൻ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യൻഅംബാസഡറുടെ പ്രതികരണം.
വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വന്തം ദേശീയ താൽപ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാൻഇന്ത്യക്ക് ശേഷിയുണ്ടെന്ന് മുൻ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക്ആവശ്യമുള്ളത്ര ക്രൂഡ് ഓയിൽ തുടർന്നും നൽകാൻ റഷ്യ സന്നദ്ധമാണ്. ആരോഗ്യകരമായമത്സരത്തിന് പകരം ഉപരോധങ്ങളും തീരുവകളും ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കുന്ന തന്ത്രമാണ്പാശ്ചാത്യ രാജ്യങ്ങൾ പയറ്റുന്നത്. റഷ്യ നൽകുന്നതിനേക്കാൾ മികച്ച ഓഫറുകൾ ഇന്ത്യക്ക് നൽകാൻമറ്റാർക്കും സാധിക്കാത്തതുകൊണ്ടാണ് ഇത്തരം ഭീഷണികൾ ഉയർത്തുന്നതെന്നും അദ്ദേഹംവിമർശിച്ചു. അന്താരാഷ്ട്ര വിപണിയിൽ നിന്ന് റഷ്യൻ എണ്ണ പൂർണമായി ഒഴിവാക്കിയാൽ ലോകഊർജ്ജ മേഖലയ്ക്ക് അത് താങ്ങാനാകില്ലെന്നും അലിപോവ് കൂട്ടിച്ചേർത്തു.
2022-ൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതുമുതൽ വിലക്കുറവിൽ ലഭ്യമായ റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യവൻതോതിൽ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണവിതരണക്കാരിൽ ഒന്നാണ് റഷ്യ.അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ഉക്രെയ്ൻയുദ്ധത്തിന് പരിഹാരമാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അടുത്തിടെവ്യക്തമാക്കിയിരുന്നു. 140 കോടിയോളം വരുന്ന ഇന്ത്യൻ ജനതയുടെ ഊർജ്ജ സുരക്ഷഉറപ്പാക്കുകയെന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതെന്നും ചർച്ചകളിലൂടെയുംനയതന്ത്രത്തിലൂടെയും മാത്രമേ യുദ്ധം അവസാനിക്കൂ എന്നും ജയശങ്കർ വ്യക്തമാക്കുകയുണ്ടായി.










