Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഭാഗ്യക്കുറിയിൽ വൻ പൊളിച്ചെഴുത്ത്; ടിക്കറ്റ് വില കൂട്ടാതെ കൂടുതൽ സമ്മാനങ്ങളും ഉയർന്ന കമ്മിഷനും; ലോട്ടറി ഏജന്റുമാർക്ക് ആശ്വാസവാർത്ത!

by Brave India Desk
Sep 7, 2026, 07:45 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടനയിൽ നിർണായകമായ പരിഷ്കാരങ്ങൾക്ക് ഒരുങ്ങി ധനവകുപ്പ്. ടിക്കറ്റ് നിരക്കിൽ വർധനവില്ലാതെ തന്നെ സമ്മാനങ്ങളുടെ എണ്ണവും തുകയും ഉയർത്താനും, ലോട്ടറി ഏജന്റുമാർക്കും തൊഴിലാളികൾക്കും ലഭിക്കുന്ന കമ്മിഷൻ തുക വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സർക്കാരിന്റെ നിർണായക അഴിച്ചുപണി. ലോട്ടറി ഏജന്റുകളുടെ സംഘടനകളും തൊഴിലാളികളും നിരന്തരമായി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടി. ഇതുമായി ബന്ധപ്പെട്ട സമഗ്രമായ രൂപരേഖ രണ്ടുമാസത്തിനകം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.

ലോട്ടറിയുടെ ജി.എസ്.ടി നിരക്ക് കേന്ദ്ര സർക്കാർ മുൻപ് ഉയർത്തിയതാണ് ഏജന്റുമാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചത്. ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നതോടെ ഏജന്റുമാരുടെ കമ്മിഷൻ തുക 12 ശതമാനത്തിൽ നിന്ന് 10 രൂപയായി കുത്തനെ കുറഞ്ഞിരുന്നു. ഇതിനുപുറമേ, പ്രധാന ഏജന്റുമാരിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി തെരുവുകളിൽ വിൽക്കുന്ന സാധാരണ തൊഴിലാളികൾക്ക് ഒരു ടിക്കറ്റിൽ ലഭിക്കുന്ന വിഹിതം വെറും ആറു രൂപയായി താഴ്ന്നു. ഇതോടെ വലിയ പ്രതിസന്ധിയിലായ തൊഴിലാളികൾ കമ്മിഷൻ നിരക്കുകളിൽ അടിയന്തര മാറ്റം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Stories you may like

മഴ മാറി എരിപൊരി വെയിൽ; സെപ്റ്റംബറിലും വേനൽച്ചൂടിൽ വെന്തുരുകി കേരളം, ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

ഏജന്റുമാരുടെ ക്ഷേമത്തോടൊപ്പം ഭാഗ്യക്കുറി പ്രേമികളെ ആകർഷിക്കാൻ ചെറിയ സമ്മാനങ്ങളുടെ എണ്ണം വലിയ തോതിൽ കൂട്ടാനും ലോട്ടറി വകുപ്പ് പദ്ധതിയിടുന്നുണ്ട്. ആദ്യ സമ്മാനങ്ങൾ വൻ തുകയായി നിലനിർത്തുമ്പോൾ തന്നെ സാധാരണക്കാർക്ക് കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള 5000, 2000, 1000 രൂപ തുടങ്ങിയ തുകകളുടെ സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ആലോചന. ചെറിയ സമ്മാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നത് ടിക്കറ്റ് വിൽപ്പന വർധിപ്പിക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.

ഏജന്റുമാരുടെയും വിൽപനക്കാരുടെയും നിർദേശങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും ലോട്ടറി വകുപ്പ് പുതിയ പദ്ധതി തയാറാക്കുക. പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഈ പുതിയ അഴിച്ചുപണിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: lottery
Share
Tweet
SendShare

Latest stories from this section

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

Latest News

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

പാരിസിലെ സ്വാമിനാരായൺ ക്ഷേത്രം ഇന്ത്യ -ഫ്രഞ്ച് ബന്ധത്തിന് പുതിയ കരുത്തേകും: പ്രധാനമന്ത്രി

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

ഭാഗ്യക്കുറിയിൽ വൻ പൊളിച്ചെഴുത്ത്; ടിക്കറ്റ് വില കൂട്ടാതെ കൂടുതൽ സമ്മാനങ്ങളും ഉയർന്ന കമ്മിഷനും; ലോട്ടറി ഏജന്റുമാർക്ക് ആശ്വാസവാർത്ത!

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

മഴ മാറി എരിപൊരി വെയിൽ; സെപ്റ്റംബറിലും വേനൽച്ചൂടിൽ വെന്തുരുകി കേരളം, ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies