പെരുമ്പാവൂര്‍: ഇടിഞ്ഞു വീഴാറായ വീട്ടിൽ താമസിക്കുന്ന 75 കാരിയായ കുട്ടിയമ്മയ്ക്ക് സഹായഹസ്തവുമായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍പ്പെടുത്തിയാണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനൊരുങ്ങുന്നത്.
ഒന്‍പത് വര്‍ഷത്തോളമായി ഇടിഞ്ഞു വീഴാറായ കൂരക്കുള്ളിലാണ് കുട്ടിയമ്മ രോഗിയായ മകള്‍ക്കും മരുമകനും ഒപ്പം താമസിക്കുന്നത്. അടച്ചുറപ്പുള്ള വീടിന് വേണ്ടി കുട്ടിയമ്മ കയറിയിറങ്ങാത്ത ഓഫീസുകളില്ല. എം. എല്‍. എയ്ക്കരികിലും പഞ്ചായത്തിലുമായി കയറിയിറങ്ങിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഈ കാലവര്‍ഷത്തില്‍ ഇനി എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ബി.ജെ.പി നേതാവ് രേണു സുരേഷിന്റെ സഹായമെത്തുന്നത്. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട മുടക്കുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ വാണിയപ്പളളിയില് ഉള്‍ക്കൊളളുന്ന ചുണ്ടക്കുഴി പെരങ്ങാട് ഹരിജന്‍ കോളനിയിലാണ് കുട്ടിയമ്മയും കുടുംബവും കഴിയുന്നത്.
Discussion about this post