ഡല്‍ഹി: കൊറോണ ട്രാക്കിംഗ് ആപ്പായ ആരോഗ്യ സേതുവിലെ അപാകത കണ്ടുപിടിച്ചാലോ, മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയാലോ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നാല് ലക്ഷം രൂപ വരെയാണ് സമ്മാനം നല്‍കും.
ആപ്പ് മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേങ്ങള്‍ നല്‍കിയാലും ഈ തുക ലഭിക്കും. ആപ്പിലുള്ള തകരാറുകള്‍ കണ്ടെത്തുന്നവര്‍ക്കുള്ള പാരിതോഷികമായാണ് ഈ തുക നല്‍കുക. ആപ്പ് ഉപയോഗിക്കുന്നവര്‍ക്കോ ഗവേഷകര്‍ക്കോ ടെക്‌നോളജി വിദഗ്ധര്‍ക്കോ ആര്‍ക്കു വേണമെങ്കിലും പദ്ധതിയില്‍ പങ്കാളിയാകാം. അവസാന തീയതി 2020 ജൂണ്‍ 26 ആണ്.
Discussion about this post