പത്തനംതിട്ട : ഇനിയുള്ള രണ്ട് ദിവസം ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് മണിയാർ അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. 50 സെന്റീമീറ്റർ വരെ ഷട്ടറും ഉയർത്തി വെള്ളം തുറന്നു വിടും.ജലനിരപ്പ് ഉയരുന്ന കക്കാട്ടാറിന്റെയും പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
30,31 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രവചിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മുൻകരുതൽ ഇന്ന് ഭാഗമായാണ് ഡാമിലെ ഷട്ടറുകളുയർത്തുന്നത്.
Discussion about this post