അമേരിക്ക ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സംഘടനയ്ക്കുള്ള അമേരിക്കയുടെ ധനസഹായം നിർത്തലാക്കുന്നുവെന്നും ട്രംപ് സ്ഥിരീകരിച്ചു.കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംഘടന വൻ പരാജയമായിരുന്നുവെന്നും ട്രംപ് തുറന്നടിച്ചു.
വുഹാനിൽ നിന്നും ബെയ്ജിങ്ങിലേക്കു വരാതെ നോക്കാൻ ചൈനയ്ക്ക് കഴിഞ്ഞെന്നും അതേസമയം, ലോകം മുഴുവൻ കോവിഡ് വൈറസ് പരക്കുകയും ചെയ്തുവെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പു നൽകുന്നതിൽ ലോകാരോഗ്യസംഘടന അലംഭാവം കാണിച്ചുവെന്നും ചൈനയുമായി ഒത്തുകളിച്ചുവെന്നും ആഴ്ചകളായി യു.എസ് ആരോപിക്കുന്നുണ്ട്, അതിന്റെ പ്രതിഫലനമായാണ് പ്രസിഡന്റ് ട്രംപിന്റെ ഈ നീക്കം.












