Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മുച്ചക്ര സൈക്കിൾ ചവിട്ടി തെരുവോരങ്ങളിലെ യാചകർക്ക് മാസ്ക് വിതരണം; അംഗപരിമിതനായ യാചകന്റെ സന്നദ്ധ പ്രവർത്തനത്തിന് കൈയ്യടിച്ച് പ്രധാനമന്ത്രി, പരിഗണനക്ക് നന്ദി അറിയിച്ച് രാജു ബാസിഗർ

by Brave India Desk
May 31, 2020, 04:40 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പത്താൻകോട്ട്: മുച്ചക്ര സൈക്കിൾ ചവിട്ടി തെരുവോരങ്ങളിലെ യാചകർക്കും പാവപ്പെട്ടവർക്കും മാസ്ക് വിതരണം ചെയ്ത് കൊവിഡ് പ്രതിരോധത്തിന്റെ അതുല്യ മാതൃകയായിരിക്കുകയാണ് പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിയായ അംഗപരിമിത യാചകൻ രാജു ബാസിഗർ. രാജുവിന്റെ സേവനത്തെക്കുറിച്ച് മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ അദ്ദേഹത്തെക്കുറിച്ച് പ്രത്യേക പരാമർശം നടത്തി. രാജ്യമെമ്പാടുമുള്ള ജനങ്ങൾ കൊവിഡ് പ്രതിരോധത്തിന് കൈക്കൊള്ളുന്ന നടപടികളെ പ്രശംസിക്കവെയാണ് പ്രധാനമന്ത്രി രാജു ബാസിഗറിന്റെ മാസ്ക് വിതരണത്തെ പ്രകീർത്തിച്ചത്.

പ്രധാനമന്ത്രിയുടെ പരാമർശത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അമ്പരന്ന രാജു, തന്റെ സേവന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് വ്യക്തമാക്കി. തന്നെ പരിഗണിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായും രാജു അറിയിച്ചു.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

അംഗപരിമിതി മൂലം കുട്ടിക്കാലത്തേ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന രാജുവിനെ വീട്ടുകാർ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് 1984 മുതൽ ഭിക്ഷ യാചിച്ചാണ് രാജു ജീവിക്കുന്നത്. ആദ്യം ചക്രങ്ങൾ ഘടിപ്പിച്ച ഒരു തടിക്കഷണമായിരുന്നു രാജുവിന്റെ ‘വാഹനം‘. ആ അവസ്ഥയിലും നിരവധി പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് രാജു ബാസിഗർ ധനസഹായം ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.

പിന്നീട് രാജുവിന്റെ നല്ല മനസ്സ് തിരിച്ചറിഞ്ഞ ആരോ സമ്മാനിച്ച മുച്ചക്ര സൈക്കിളിൽ രാജു തന്റെ ജീവിതം തുടർന്നു. ഭിക്ഷയെടുത്ത് കിട്ടിയ ഒരു ലക്ഷത്തോളം വരുന്ന തുകയാണ് കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി രാജു ബാസിഗർ മാറ്റി വെച്ചത്. പ്രധാനമന്ത്രിയുടെ പരാമർശത്തിന് അർഹനായതിലൂടെ രാജ്യത്തിന് മുന്നിൽ നാടിന്റെ അഭിമാനമുയർത്തിയ രാജു ബാസിഗറിന് പ്രാദേശിക ഭരണകൂടം സ്വീകരണമൊരുക്കി. എന്നാൽ സ്വീകരണ പരിപാടിയിലും സാമൂഹിക അകലം പാലിക്കണമെന്ന് നിർബന്ധം പിടിക്കുന്ന രാജുവിന്റെ സാമൂഹിക ബോധത്തിന് മുന്നിൽ കൈ കൂപ്പുകയാണ് ജനപ്രതിനിധികൾ.

Tags: Narendra Modiman ki baat
Share36
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies