മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപനം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91 പൊലീസുകാര്‍ക്ക് ആണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 2, 416 ആയി ഉയര്‍ന്നു.
1, 421 പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 26 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
അതേസമയം മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 62,000 കടന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണങ്ങള് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയാണ്.
Discussion about this post