ഡൽഹി പാകിസ്ഥാൻ കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തി.ഇവരോട് 48 മണിക്കൂറിനകം ഇന്ത്യ വിട്ടു പോകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.ഇവരുടെ പക്കൽ നിന്നും വ്യാജ ആധാർ കാർഡുകൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ കെണിയിൽ രണ്ടുപേരും കൃത്യമായി വന്നു കുടുങ്ങുകയായിരുന്നു.
ആബിദ് ഹുസൈൻ, താഹിർ ഹുസൈൻ എന്നീ രണ്ടു ഉദ്യോഗസ്ഥരെയാണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയത്.പാക്ക് ഹൈക്കമ്മീഷനിലെ വിസാ വിഭാഗത്തിൽ ജോലി ചെയ്യുകയാണ് രണ്ടുപേരും.കരോൾ ബാഗിൽ വച്ചാണ് ഇരുവരും പിടിയിലായത്.










