ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പരസ്യ നിലപാട് പ്രഖ്യാപിച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന സംഘർഷം സൈനിക നടപടിയിലേക്ക് ഗതിമാറിയാൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നാണ് അമേരിക്കയുടെ തീരുമാനം.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൈക് പോംപിയോ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു.ഏഷ്യയിലെ പ്രധാനികളായ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ, ചൈനയ്ക്കെതിരെ ഇന്ത്യക്കൊപ്പം നിലകൊള്ളുന്ന നിലപാടായിരിക്കും അമേരിക്കയുടെ എന്നാണ് മൈക് പോംപിയോ വെളിപ്പെടുത്തിയത്.ഇന്ത്യൻ അതിർത്തി ലംഘിച്ചു കടക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്നും ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സഹായിക്കുമെന്നും പ്രമുഖ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതിരോധ സെക്രട്ടറി അറിയിച്ചു.












