ഇന്ത്യ-ചൈന സംഘർഷത്തിൽ അമേരിക്കയെ ഉൾപ്പെടുത്തരുതെന്ന് ഇന്ത്യയെ ഉപദേശിച്ച് ചൈന.ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി പത്രമായ ഗ്ലോബൽ ടൈംസിലാണ് അഭിപ്രായം പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യ അമേരിക്കയുടെ കയ്യിലെ കരുവാകരുത്, അമേരിക്ക ലക്ഷ്യംവയ്ക്കുന്നത് ചൈനയ്ക്കെതിരെയുള്ള ഒരു ശീതയുദ്ധമാണ് എന്നാണ് ചൈനയുടെ പ്രചരണം.
ഡോക്ലാം അടക്കമുള്ള അതിർത്തി പ്രശ്നത്തിൽ അമേരിക്കയെ ഉൾപ്പെടുത്തുന്നത് ഇന്ത്യയ്ക്ക് ലാഭത്തേക്കാളേറെ നഷ്ടമാണ് ഉണ്ടാക്കുകയെന്നും ചൈന മുന്നറിയിപ്പ് നൽകുന്നുണ്ട്.നിലവിലുള്ള അവസ്ഥ പരിഗണിച്ച്, അമേരിക്ക വിഷയത്തിൽ ഇടപെടുന്നത് ഇന്ത്യ പ്രോത്സാഹിപ്പിക്കരുത് എന്നും, അങ്ങനെ ചെയ്താൽ അത് ബെയ്ജിങ് ന്യൂഡൽഹി ബന്ധത്തെ ബാധിക്കുമെന്നും പാർട്ടി പത്രത്തിലൂടെ ചൈന മുന്നറിയിപ്പ് നൽകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്.കോവിഡിനു ശേഷം അമേരിക്കയുടെ താൽപര്യാർത്ഥം നടക്കുന്ന ഈ ശീത സമരത്തിൽ, രണ്ട് ഏഷ്യൻ അയൽ രാജ്യങ്ങൾക്കും വൻ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നും ചൈന ചൂണ്ടിക്കാട്ടുന്നു.
Discussion about this post