ലോക്ഡൗണിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ വേണ്ടിയുള്ള നാവികസേനയുടെ ഓപ്പറേഷൻ സമുദ്ര സേതു തുടരുന്നു.ശ്രീലങ്കയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടു വരാൻ പുറപ്പെട്ട കപ്പൽ ഐഎൻഎസ് ജലാശ്വ ശ്രീലങ്കയിലെത്തി.
ഇന്ന് രാവിലെയാണ് കപ്പൽ കൊളംബോ തുറമുഖത്തടുത്തത്.ശ്രീലങ്കൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇന്ത്യക്കാരെ കയറ്റിയശേഷം കപ്പൽ മാലിയിലേക്ക് പുറപ്പെടും.700 പേർകൂടി മാലിദ്വീപിൽ നിന്നും കയറിയ ശേഷമേ ഐഎൻഎസ് ജലാശ്വ മടക്കയാത്ര ആരംഭിക്കൂ. തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്താണ് ഇന്ത്യക്കാരെയും കൊണ്ട് കപ്പലടുപ്പിക്കുക എന്ന് നാവികസേനാ അധികൃതർ അറിയിച്ചു.
Discussion about this post