തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ്സുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ തീരുമാനിച്ചതുപോലെ 50 ശതമാനം സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. യാത്രക്കാരില്‍ നിന്ന് ഉയര്‍ന്ന നിരക്കും ഈടാക്കും.
എന്നാല്‍ അന്തര്‍ സംസ്ഥാന യാത്ര ഉടന്‍ ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്തര്‍ജില്ലാ യാത്രയ്ക്ക് കേന്ദ്രം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും കേരളത്തില്‍ അനുമതി നല്‍കിയിരുന്നില്ല.
Discussion about this post