കണ്ണൂര്‍: മകള്‍ ക്വാറന്റൈനില്‍ കഴിയുന്ന വീട്ടില്‍ രോഗികളെ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. താണ മുഴത്തടം സ്വദേശിയായ ഡോക്ടര്‍ക്കെതിരേയാണ് ക്വാറന്റൈന് നിയമം ലംഘിച്ചതിനെതിരേ കേസെടുത്തത്. വീഡിയോ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഡോക്ടറുടെ മകള്‍ പുറത്തുനിന്ന് വന്ന് വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇതിനിടയില്‍ വീട്ടില്‍ തന്നെ രോഗികളെ ഡോക്ടര്‍ പരിശോധിക്കുകയും ചെയ്തു.
Discussion about this post