ഡൽഹി: ‘ഡൽഹി കൊറോണ ‘ ആപ്പ് ആരോഗ്യ പ്രവർത്തകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഡൽഹിയിലെ ആശുപത്രികളിൽ ലഭ്യമായിട്ടുള്ള കിടക്കകളുടെയും വെന്റിലേറ്ററുകളുടേയും എണ്ണം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആപ്പാണ് ‘ഡൽഹി കൊറോണ’ ആപ്പ്.
ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമുള്ള കിടക്കകളുടേയും വെന്റിലേറ്ററുകളുടെയും എണ്ണമറിയാൻ ഇനിയീ ആപ്പ് ആരോഗ്യ പ്രവർത്തകരെയും ജനങ്ങളെയും സഹായിക്കും.ഇതിനെ സംബന്ധിച്ച വിവരങ്ങളെല്ലാം രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കുമായി ദിവസത്തിൽ രണ്ടു തവണ ഈ ആപ്പിൽ രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വ്യക്തമാക്കി.
Discussion about this post