വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിലല്ല പരിഹരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു.അമേരിക്കയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും അവ വലുതാക്കുന്നതും ട്രംപ് തന്നെയാണെന്ന് അദ്ദേഹം ആരോപിച്ചു.തന്നെ വിജയിപ്പിക്കുകയാണെങ്കിൽ പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് രാജ്യത്ത് തുല്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, രാഷ്ട്രീയ ദാരിദ്ര്യമാണ് ബൈഡനുള്ളതെന്ന് ട്രംപ് ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.ബൈഡൻ ജീവിതത്തിലും രാഷ്ട്രീയത്തിലും വലിയ പരാജയമാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു.ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ് ജോ ബൈഡൻ.ട്രംപിന്റെ പ്രവർത്തനങ്ങളെല്ലാം അതിരുകടക്കുന്നുവെന്ന് ആരോപിച്ച് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും രംഗത്തു വന്നിരുന്നു.
Discussion about this post