കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാര്‍സലാമണ് (34) കൊല്ലപ്പെട്ടത്.
പ്രതി പ്രശാന്ത് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടില്‍ നിന്നു വിളിച്ചിറക്കി അടിക്കുകയായിരുന്നു.
.ലോക്ക് ഡൗണിനിടെ മദ്യ വില്‍പന പുനരാരംഭിച്ചതിന് ശേഷം മദ്യപിച്ച് നടക്കുന്ന കൊലകള്‍ കേരളത്തില്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മദ്യ ലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നതുള്‍പ്പടെയുള്ള സംഭവങ്ങള്‍ ഞെട്ടലുണ്ടാക്കി.












