സംസ്ഥാന സർക്കാർ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വഴി വിതരണംചെയ്യുന്ന ഭക്ഷ്യധാന്യ കിറ്റ് ഇനി സപ്ലൈകോ വഴിയും വാങ്ങാം.ഈ മാസം പത്താം തീയതി മുതൽ പതിനഞ്ചാം തീയതി വരെ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തും.റേഷൻ കടയിലൂടെ കിറ്റ് ലഭിക്കാത്തവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.
കേരളത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതുപ്രകാരം 87,28,806 കിറ്റുകൾ ആണ് സർക്കാർ തയ്യാറാക്കിയത്.974.03 രൂപ വില വരുന്നുണ്ട് ഒരു കിറ്റിന്. ഏകദേശം 756 കോടി രൂപയാണ് കിറ്റ് വിതരണത്തിന് സർക്കാർ ചെലവിട്ടത്.
Discussion about this post