വെളുക്കാനുള്ള ക്രീമുകളെ പിന്തുണക്കുകയും അവയുടെ പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തതിനു ശേഷം ബോളിവുഡ് താരങ്ങൾ കറുത്തവർക്ക് വേണ്ടി വാദിക്കുമെന്ന രൂക്ഷ പരിഹാസവുമായി ബോളിവുഡ് അഭിനേത്രി കങ്കണ റണാവത്. മുഖം വെളുക്കാൻ ഉള്ള സൗന്ദര്യവർധക വസ്തുക്കളുടെ ഗുണങ്ങൾ ഉയർത്തി കാണിക്കുന്നവർ ലജ്ജയില്ലാതെ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന വാദവുമായി വരുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണെന്ന് കങ്കണ തുറന്നടിച്ചു.
ചില പ്രത്യേക കാര്യങ്ങളിൽ മാത്രമേ ഇങ്ങനെയുള്ളവർ പ്രതികരിക്കൂ എന്നും, മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ കൂട്ടക്കൊല ചെയ്തപ്പോൾ ഒരക്ഷരം മിണ്ടാതിരുന്നവരാണ് അമേരിക്കയിലെ മരണത്തിൽ പ്രതിഷേധിക്കുന്നത്. തങ്ങളുടെ പ്രൊഫഷനിൽ എതാൻ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ബോളിവുഡ് താരങ്ങളുടെ ഈ കപട നാടകമെന്നും കങ്കണ വ്യക്തമാക്കി








