കണ്ണൂർ: പാനൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. നിഖിലേഷ്, സഹോദരൻ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. പെയിന്റിംഗ് ജോലിക്കിടെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
Discussion about this post