സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊറോണ മരണം 16 ആയി.
ശ്വാസം മുട്ടലിനെ തുടർന്നാണ് ഏങ്ങണ്ടിയൂർ സ്വദേശി കുമാരാൻ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ ഇരിക്കവേയാണ് കൊറോണ സ്ഥിരീകരിച്ചത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളജിൽ എത്തിച്ച ഉടൻ മരണം സംഭവിച്ചു. ന്യൂമോണിയ ബാധിതനായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കി.
ചേറ്റുവ സ്വകാര്യ ആശുപത്രിയിലേതുൾപ്പെട്ട ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളിലേക്കും അധികൃതർ കടന്നിട്ടുണ്ട്. കൊറോണ പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.
Discussion about this post