മലപ്പുറം : കടലിലിറങ്ങിയ കുട്ടിയുടെ മൃതദേഹം തിരച്ചിലിൽ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി ചാപ്പപ്പടിയിൽ, കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹമാണ് നാട്ടുകാർ കണ്ടെത്തിയത്.
പരപ്പനങ്ങാടി ഒട്ടുങ്ങൽ സ്വദേശിയായ 13 വയസ്സുകാരൻ അബ്ദുൽ മുസാരിയാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കടലിൽ ഇറങ്ങിയ കുട്ടി തിരയിൽ പെടുകയായിരുന്നു.രക്ഷാ പ്രവർത്തകരും നാട്ടുകാരും ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
Discussion about this post