ന്യൂഡൽഹി : കോവിഡ് രോഗബാധിതരെ സുരക്ഷിതരായി ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ എയർബോൺ റെസ്ക്യൂ പോഡ് നിർമിച്ച് ഇന്ത്യൻ വ്യോമസേന.വായുവിലൂടെ കൊറോണ മറ്റുള്ളവറിലേക്ക് ബാധിക്കുന്നത് തടയാൻ കഴിയും എന്നതാണ് പ്രധാനമായും എയർബോൺ റെസ്ക്യൂ പോഡിന്റെ പ്രത്യേകത. ചണ്ഡിഗറിലുള്ള 3ബിആർഡി എയർഫോഴ്സ് ആണ് എയർബോൺ റെസ്ക്യൂ പോഡിന്റെ ആദ്യ മാതൃക നിർമിച്ചത്.
ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പൂർണമായും ഇന്ത്യൻ സാമഗ്രികൾ മാത്രമുപയോഗിച്ചാണ് എയർബോൺ റെസ്ക്യൂ പോഡ് നിർമ്മിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ കൊണ്ടാണ് പോഡ് നിർമിക്കുന്നതെങ്കിൽ 60 ലക്ഷത്തോളം ചിലവ് വരുന്നിടത്ത് സ്വദേശ സാമഗ്രികൾ ഉപയോഗിച്ച് 60,000 രൂപ ചിലവിലാണ് എയർബോൺ റെസ്ക്യൂ പോഡ് നിർമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post