കൊച്ചി : ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിലേക്ക് മാർച്ച് 16 വരെ അയച്ച അപേക്ഷകളിൽ രേഖകൾ സമർപ്പിക്കുന്നതിനും അവസരമുണ്ടാകും.ജൂൺ 11 വരെയാണ് ഇതിനുള്ള അവസരം.വ്യക്തമായ ഫോട്ടോയും രേഖകളും ചേർത്തിട്ടില്ലാത്തവരുടെ അപേക്ഷ പരിഗണിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വോട്ടർപട്ടികയിലേക്കുള്ള അപേക്ഷകൾ പരിഗണിക്കുകയും ആക്ഷേപങ്ങൾ പരിഹരിക്കുകയും ചെയ്ത് മാർച്ച് 27 ന് വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ, കോവിഡിന്റെ വ്യാപനം ഉണ്ടായതോടെ തീരുമാനം മാറ്റുകയായിരുന്നു.അന്തിമ വോട്ടർ പട്ടിക ജൂൺ 17ന് പ്രസിദ്ധീകരിക്കാനാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.കണ്ണൂർ ജില്ലയിലുള്ള മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർമാരുടെ പട്ടികയായിരിക്കും പ്രസിദ്ധീകരിക്കുക.












