പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോർഡിന് കത്തയച്ചു.കോവിഡ് -19 ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോർഡ് കമ്മീഷണർക്ക് തന്ത്രി കത്തയച്ചിരിക്കുന്നത്.
ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവരും ഉത്സവ പരിപാടിയിൽ പങ്കെടുത്തവർക്കും നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടതായി വരും.മാത്രമല്ല, കേരളത്തിൽ ഇപ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ദർശനം അനുവദിച്ചാൽ ഇനിയും രോഗബാധിതർ വർദ്ധിക്കാനുള്ള സാധ്യത കൂടി കണക്കിലെടുക്കണമെന്ന് തന്ത്രി കത്തിൽ സൂചിപ്പിച്ചു.
Discussion about this post