കൊല്ലം : കൊല്ലം ജില്ലയിലെ പാവക്കുളത്ത് ആറാംക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കഞ്ചാവ് മാഫിയയാണെന്നാണ് കുട്ടിയുടെ മുത്തച്ഛൻ ആരോപിക്കുന്നത്.പ്രാക്കുളം പനക്കൽ മുഹമ്മദ് കുഞ്ഞി മകൾ അമീനയെ വൈകിട്ട് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്നതിനാലായിരിക്കാം കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ,ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നെന്നും പ്രദേശത്തെ കഞ്ചാവ് മാഫിയയെയാണ് സംശയമെന്നും കുട്ടിയുടെ മുത്തച്ഛൻ പോലീസിനോട് പറഞ്ഞു.കുട്ടിയുടെ പുസ്തകത്തിൽ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് പരിശോധിച്ച് വരികയാണ്.









