ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നിയന്ത്രണരേഖയോട് ചേർന്നുണ്ടായ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.ശനിയാഴ്ച രാത്രിയോടെ ഉണ്ടായ കനത്ത ഷെല്ലാക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
29കാരനായ ലുംഗാബുയി അബ്നോംലിയെന്ന സൈനികനാണ് മരിച്ചതെന്ന് പൂഞ്ച് പോലീസ് സൂപ്രണ്ട് രമേഷ് കുമാർ അംഗ്രാൾ വ്യക്തമാക്കി.പരിക്കേറ്റ രണ്ട് സൈനികരെ ഉദ്ധംപൂരിലുള്ള കമാൻഡ് ഹോസ്പിറ്റലിലേക്ക് പുലർച്ചെ ഒന്നരയോടെ ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.











