ഡൽഹി: പാക്ക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയുമായി ബന്ധമാരോപിച്ചു കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത കോളേജ് വിദ്യാർഥിനി താനിയ പർവീണിനെ ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങി.
പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിനിയെ വിശദമായി ചോദ്യം ചെയ്യാനാണു 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
മാർച്ചിലാണ് അറസ്റ്റ് ചെയ്തത്. പ്രതിരോധ സേനയിലെ ചിലരിൽ നിന്നും താനിയ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്ന സൂചന കിട്ടിയെന്ന് എൻഐഎ പറയുന്നു.
Discussion about this post