പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. നാവായിക്കുളം 28-ാം മൈൽ കാഞ്ഞിരംവിളയിൽ 5 വയസ്സുള്ള മൂർഖനെ പിടികൂടുന്നതിനിടയിലാണ് കടിയേറ്റത്.
സക്കീറിന്റെ കൈയ്യിലാണ് കടിയേറ്റത്. ഉടൻ തന്നെ വായിൽ നിന്ന് നുരയും പതയും വരുകയും പെട്ടെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തുടർന്ന് ആ പാമ്പിനെ വാവ സുരേഷ് എത്തിയാണ് പിടികൂടിയത്.
Discussion about this post