ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർക്കാൻ പോകുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് ഇന്ന് അവസരമില്ല. കോവിഡിന്റെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി യോഗം വിളിച്ചുചേർക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. യോഗത്തിൽ സംസാരിക്കാൻ അവസരമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരോട് ഇന്നും നാളെയുമുള്ള യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ന് ഏഴ് സംസ്ഥാനങ്ങൾക്കും നാളെ മഹാരാഷ്ട്രയും ഉത്തർപ്രദേശുമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്കുമാണ് യോഗത്തിൽ സംസാരിക്കാൻ അവസരമുള്ളത്.
Discussion about this post