കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന ഈ സാഹചര്യം കണക്കിലെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര മാറ്റിവെച്ചതായി സുപ്രീം കോടതി വിധി.ഭുവനേശ്വറിൽ ഉള്ള ‘ഒഡിഷ വികാസ് പരിഷത്ത്, എന്ന എൻ.ജി.ഒ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി.ജൂൺ 23 നായിരുന്നു രഥയാത്ര നടക്കേണ്ടിയിരുന്നത്.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രശസ്തമായ യാത്രയിൽ പത്തു ലക്ഷത്തോളം ആളുകളാണ് പങ്കെടുക്കാറുള്ളത്.രാജ്യത്തിന് പുറത്തു നിന്നും, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ എത്താറുണ്ട്.കോവിഡ് വ്യാപനം നില നിൽക്കുന്ന സാഹചര്യമായത് കൊണ്ടു തന്നെ, രഥയാത്ര നടത്താൻ അനുവദിച്ചാൽ ഒട്ടേറെ പേർക്ക് കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് എൻ.ജി.ഒ കോടതിയിൽ വാദിച്ചു.ഈ സാധ്യത കണക്കിലെടുത്താണ് രഥയാത്ര മാറ്റി വെക്കാനുള്ള തീരുമാനം കോടതിയെടുത്തത്.ഇന്ത്യയുടെ ചീഫ് ജസ്റ്റിസായ എസ്.എ ബോബ്‌ഡെ അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു വിധി.








