തിരുവനന്തപുരം: കോളേജുകളിലെ ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. ഇതിനായി ചൊവ്വാഴ്ച ഉന്നതതല യോഗം ചേരുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ച സംഭവത്തെ തുടര്‍ന്നാണ് തീരുമാനം.
മരിച്ച തസ്നി ബഷീറിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post