ന്യൂഡൽഹി : ഹൈദരാബാദിലെ ദണ്ഡിഗലിൽ ഇന്ന് വ്യോമസേനാ അക്കാദമിയുടെ കമ്പൈൻഡ് ഗ്രാജുവേഷൻ പരേഡ് .19 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 123 പുതിയ വ്യോമസേന ഉദ്യോഗസ്ഥരെയാണ് ഇന്ന് ഇന്ത്യക്ക് ലഭിക്കാൻ പോകുന്നത്.വ്യോമസേനയുടെ മേധാവിയും എയർ ചീഫ് മാർഷലുമായ രാകേഷ് കുമാർ സിങ് ഭദൂരിയ പരേഡ് അവലോകനം നടത്തും.
ഗ്രാജുവേഷൻ പരേഡിനു ശേഷം പിലാറ്റസ്,കിരൺ ഹോക്ക്, ചേതക് എന്നീ ഹെലികോപ്റ്ററുകളുടേയും യുദ്ധവിമാനങ്ങളുടെയും പരേഡ് നടക്കും.കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യമായതു കൊണ്ട് തന്നെ കമ്പൈൻഡ് ഗ്രാജുവേഷൻ പരേഡിൽ വ്യോമസേന ഉദ്യോഗസ്ഥരുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും പങ്കെടുക്കാൻ സാധിക്കുകയില്ല.
Discussion about this post